തിരുവനന്തപുരം∙ പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടിസിന് വിശദീകരണം നൽകിയ വൈസ് ചാൻസലർമാരെ ഹിയറിങ്ങിനു വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഹിയറിങ്ങിന് ഹാജരാകാന്‍ 9 വിസിമാര്‍ക്കാണു നോട്ടിസ് നല്‍കിയത്. ഈ മാസം 12 നാണ് വിസിമാരുടെ ഹിയറിങ്.
രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടിസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.
English Summary: Governor called nine VC chancellor for hearing