‘റൂൾ ഓഫ് ലോ’ (എല്ലാവർക്കും ഒരേ നിയമം ബാധകമാക്കുന്ന, പ്രീതിയോ സ്വജനപക്ഷപാതമോ ഇല്ലാത്ത രാഷ്ട്രീയ തത്വശാസ്ത്രം) നടപ്പാക്കിയതു വഴി ചൈനീസ് സമ്പദ്‍വ്യവസ്ഥ തുറക്കുകയും ലോക വിപണിക്ക് പ്രവേശം നൽകുകയുമാണ് സെമിൻ ചെയ്തത്. പുറംലോകത്തിനു മുന്നിൽ അടഞ്ഞതെങ്കിലും ലോകത്തോടുള്ള തങ്ങളുടെ സമീപനത്തിൽ തുറന്ന കാഴ്ചപ്പാട് സ്വീകരിക്കുന്ന വിധത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും അത് നിയന്ത്രിക്കുന്ന ഭരണകൂടത്തേയും മാറ്റി എടുത്തു എന്നതും ജിയാങ് സെമിന്റെ നേട്ടമാണ്. എന്നാൽ ചൈന അതിൽ നിന്ന് പിന്നോക്കം നടക്കുന്നുണ്ടോ എന്നത് കുറച്ചായി ഉയരുന്ന ചോദ്യമാണ്. 10 വർഷം എന്ന നിയന്ത്രണം മാറ്റിയെടുത്ത് ഷി ചിൻപിങ് മൂന്നാം വട്ടവും പ്രസിഡന്റായ സാഹചര്യത്തിൽ പ്രത്യേകിച്ചും.
HIGHLIGHTS
- ഡെങ്ങിന്റെ പിൻഗാമി, നിയമവാഴ്ചയുടെ സ്ഥാപകൻ
- നേതൃത്വത്തിലേക്ക് വരുമ്പോൾ ഷാങ്ഹായ് മേയർ
- ടിയാനൻമെൻ സ്ക്വയറിലെ ഒത്തുതീർപ്പ് സ്ഥാനാർഥിയാണോ സെമിൻ?