കണ്ണൂര്‍ തീരത്ത് കടലില്‍ ബോട്ട് മുങ്ങി; 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

boat-sank-kannur
കണ്ണൂര്‍ തീരത്ത് കടലില്‍ മുങ്ങിയ ബോട്ട്. Image.Manorama news
SHARE

കണ്ണൂർ∙ കൊച്ചി മുനമ്പത്തുനിന്ന് കടലില്‍പോയ ബോട്ട് കണ്ണൂര്‍ തീരത്ത് കടലില്‍ മുങ്ങി. ഷൈജ എന്ന ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളുകളെ രക്ഷപ്പെടുത്തി. 

20 ദിവസം മുൻപാണ് ഷൈജ എന്ന ബോട്ട് മത്സ്യബന്ധനത്തിനു പോയത്. ആദ്യ ദിവസങ്ങളിൽ എൻജിന്റെ തകരാറ് ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് തകരാറ് പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചു. എന്നാൽ ഇന്നലെ പുലർച്ചയോടെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങി. വെള്ളം കയറുന്ന ദ്വാരം അടയ്ക്കാൻ തൊഴിലാളികൾക്കു കഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് മൂന്നോടെ ബോട്ട് പൂർണമായും കടലിൽ മുങ്ങി. 

ബോട്ടിലുണ്ടായിരുന്ന കാസർകോട് സ്വദേശി കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ബോട്ട് പൂർണമായും നടുക്കടലിൽ മുങ്ങി. അപകടം കണ്ടെത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടായ ‘മദർ ഇന്ത്യ’യിലെ തൊഴിലാളികളാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയത്. കണ്ണൂർ തീരത്തുനിന്ന് 67 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.  

English Summary: Boat sank in the sea off the coast of Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS