‘കോൺഗ്രസിന്റെ അഭിപ്രായം അതേപടി പിന്തുടരേണ്ടതില്ല’: നിലപാടെടുത്ത് ലീഗ്

kunjalikutty
Screengrab: Manorama News
SHARE

മലപ്പുറം∙ ഗവർണർക്കെതിരെയുള്ള ബില്ലടക്കം ചർച്ച ചെയ്യുന്ന നിയമസഭ സമ്മേളനത്തിൽ കോൺഗ്രസിന്റെ അഭിപ്രായം അതേപടി പിന്തുടരേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

അഭിപ്രായം സഭയിൽ വ്യക്തമായി ഉന്നയിക്കുമ്പോഴും വോട്ടിലടക്കം യുഡിഎഫിനൊപ്പം ഒറ്റക്കെട്ടായി നിൽക്കാനാണ് ലീഗിന്റെ സമീപനം. മന്ത്രി വി.അബ്ദുറഹിമാനെതിരെ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശത്തിലും കോൺഗ്രസിന്റെ അഭിപ്രായമല്ല ലീഗിനുള്ളത്. ഞായറാഴ്ച രാവിലെ ചേരുന്ന യുഡിഎഫ് എംഎൽഎമാരുടെ യോഗത്തിലും വിയോജിപ്പുകൾ വ്യക്തമാക്കും..

English Summary: Muslim league against Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS