ആലപ്പുഴ∙ മാവേലിക്കര വെട്ടിയാറിൽ ഗർഭിണിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തഴക്കര വെട്ടിയാർ ചെറുവിലേത്ത് സ്വദേശിനി സ്വപ്ന (40) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സ്വപ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതൃ സഹോദരിയും മകൾ ഗൗരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സ്വപ്ന ഒരാഴ്ച മുൻപ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവ്: സുമേഷ് (മിലിട്ടറി ഉദ്യോഗസ്ഥൻ രാജസ്ഥാൻ).
English Summary: Pregnant Woman found dead in Mavelikara