ADVERTISEMENT

റായ്പുർ∙ ‘മോഷ്ടിച്ച ശേഷം നിനക്ക് എന്താണ് തോന്നുന്നത്? അത് കുറ്റബോധം തോന്നും സാറെ.. അപ്പോൾ നീ ആ പണം എന്ത് ചെയ്യും. ഞാനത് പാവങ്ങൾക്ക് വിതരണം ചെയ്യും സാറെ..’ ഹോ, എത്ര സത്യസന്ധനായ കള്ളൻ എന്നും ആരും പറഞ്ഞുപോകും. പൊലീസും കള്ളനും തമ്മിലുള്ള ഈ ചോദ്യം ചെയ്യൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഛത്തീസ്ഗഡിൽ നിന്നുള്ളതാണ് ഈ വിഡിയോ. 

ദുർഗ് പൊലീസ് സ്റ്റേഷനിലെ സൂപ്രണ്ട് ഡോ. അഭിഷേക് പല്ലവയും കള്ളനും തമ്മിലുള്ള സംസാരമാണ് വിഡിയോയിലുള്ളത്. കള്ളന്റെ മറുപടികൾ കേട്ട് ചിരിച്ചു പോവുകയാണ് ഉദ്യോഗസ്ഥർ. മോഷ്ടിച്ചു കഴിഞ്ഞാൽ തനിക്ക് കുറ്റബോധം തോന്നുമെന്നും കാരണം മോഷണം തെറ്റാണെന്ന് അറിയാമെന്നും കള്ളൻ പറയുന്നു. പതിനായിരം രൂപയാണ് അവസാനം മോഷ്ടിച്ചത്. ഈ പണം താൻ പാവങ്ങൾക്ക് നൽകി. അവർക്ക് വസ്ത്രങ്ങൾ അടക്കം വാങ്ങി നൽകി. ഈ മറുപടികൾ കേട്ട് ഉദ്യോഗസ്ഥർ അടക്കം ചിരിച്ചുപോയി.

English Summary: Thief's confession in Chhattisgarh goes viral

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com