ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം 5 മണിവരെയുള്ള കണക്കനുസരിച്ച് 58.68% പോളിങ് രേഖപ്പെടുത്തി. രാവിലെ എട്ടു മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിയോടെ അവസാനിപ്പിച്ചു.

ഗുജറാത്തിന്റെ മധ്യ, വടക്കൻ മേഖലകളിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഇതിൽ 359 പേർ സ്വതന്ത്രരാണ്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി ഉൾപ്പെടെ നിരവധി പ്രമുഖർ ജനവിധി തേടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാൻ പബ്ലിക് സ്കൂളിൽ എത്തി വോട്ടു രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും അഹമ്മദാബാദിലെത്തി സമ്മതിദാന അവകാശം രേഖപ്പെടുത്തി.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. Image. ANITwitter

‘ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ജനങ്ങൾ ജനാധിപത്യത്തിന്റെ ഉത്സവം ഗംഭീരമായി ആഘോഷിച്ചു. അതിന് ഈ രാജ്യത്തെ ജനങ്ങളോട് ഞാൻ നന്ദി അറിയിക്കുന്നു. തിരഞ്ഞെടുപ്പ് സമാധാനപൂർവം നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷന് അഭിനന്ദനം അറിയിക്കുന്നു.’–വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ പ്രധാനമന്ത്രി മോദി മാധ്യമങ്ങളോടു പറഞ്ഞു. 

ഈ മാസം എട്ടിനാണ് വോട്ടെണ്ണൽ. വൈകിട്ട് 6.30 മുതൽ ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ആകെ 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിനു 92 സീറ്റാണു വേണ്ടത്. 2017ൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.


English Summary: Gujarat Assembly Election Phase 2 Voting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com