ADVERTISEMENT

കൊച്ചി∙ സിനിമാ നിർമാതാവ് ജയ്സൻ ജോസഫിനെ (ജയ്സൺ എളങ്കുളം, 44) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പള്ളി നഗർ സൗത്ത് യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിൽ തറയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.

ജമുനാ പ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗത്വമുള്ളയാളാണ്. ആർജെ ക്രിയേഷൻസ് എന്ന ഫിലിം പ്രൊഡ്യൂസർ ഉടമയാണ്. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്താണ്.

English Summary: Producer Jaison Elamgulam died in Kochi flat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com