‘കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടിവന്നതില്‍ ദുഃഖം’: പുതിയ റോളിലേക്ക് ഷംസീർ

an-shamseer-kodiyeri-05
എ.എൻ.ഷംസീർ
SHARE

തിരുവനന്തപുരം∙ നിയമസഭയുടെ നാഥനായി ആദ്യമായി സഭ നിയന്ത്രിച്ച് എ.എൻ. ഷംസീർ. സംസ്ഥാനത്തെ 24–ാം സ്പീക്കറായ ഷംസീർ, 15–ാം നിയമസഭയുടെ ഏഴാം സമ്മേളനമാണ് ആദ്യമായി നിയന്ത്രിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലെ പുതിയ റോളിലേക്ക് ഇന്നു മുതല്‍ മാറുകയാണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീർ പറഞ്ഞു‍.

‘‘അതില്‍ സന്തോഷമുണ്ട്, നിയമസഭ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കും. രാഷ്ട്രീയ ഗുരുവായ കോടിയേരിയുടെ ചരമോപചാരം ആദ്യദിനം തന്നെ വായിക്കേണ്ടിവന്നതില്‍ ദുഃഖമുണ്ട്.’’– സ്പീക്കറായ ശേഷമുള്ള ആദ്യനിയമസഭാ സമ്മേളനത്തിന് പുറപ്പെടുമ്പോൾ എ.എന്‍.ഷംസീര്‍ പറഞ്ഞു.

തലശ്ശേരിയിൽനിന്നുള്ള സിപിഎം അംഗമായ എ.എൻ.ഷംസീർ, സെപ്റ്റംബറിലാണ് സ്പീക്കറായി സ്ഥാനമേറ്റെടുത്തത്. എം.ബി.രാജേഷ് മന്ത്രിസഭാംഗമായതിനെ തുടർന്നാണ് ഷംസീറിനെ സ്പീക്കറാക്കാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ ഷംസീറിന് 96 വോട്ടും കോൺഗ്രസിന്റെ സ്ഥാനാർഥി അൻവർ സാദത്തിന് 40 വോട്ടുമാണ് ലഭിച്ചത്.

English Summary: Speaker AN Shamseer Chairs Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS