മുൻപൊക്കെ ഒന്നര മണിക്കൂറെങ്കിലും പ്രസംഗിച്ചില്ലെങ്കിൽ അതൊരു പ്രസംഗമേ അല്ല എന്നായിരുന്നു വിലയിരുത്തൽ. പണ്ടൊരിക്കൽ പെരുമ്പാവൂരിലെ കോടനാട് എന്ന സ്ഥലത്ത് പ്രസംഗിക്കാൻ പോയി. കട വരാന്തയിലാണു പ്രസംഗം. 6.30ക്കു തുടങ്ങിയ പ്രസംഗം തീരുമ്പോൾ ഏതാണ്ട് 9 മണിയായി. എന്റെ മുൻപിലൂടെ രണ്ടു പേർ സൈക്കിളിൽ പോകുന്നുണ്ട്. അവരുടെ കമന്റ് ‘‘എടാ നമ്മൾ സിനിമയ്ക്കു പോകുമ്പോഴും ഇയാൾ തന്നെയാണല്ലോ പ്രസംഗിച്ചോണ്ടിരുന്നത്’’!
HIGHLIGHTS
- മാറുന്ന കാലത്തിനൊപ്പം പ്രസംഗ ശൈലിയും മാറ്റിയതായി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ
- ഓൾഡ് ഫാഷൻ നെടുനീളൻ പ്രസംഗങ്ങൾ ഔട്ട്, കുട്ടി പ്രസംഗങ്ങൾ ഇൻ
- സ്ഥാനാർഥികൾക്ക് പ്രസംഗ പരിശീലനം വേണോ? അതിനും ആളു റെഡി