കാസര്‍കോട്ടെ യുവാവിന്റെ മരണം കൊലപാതകം; 2 പേർ കസ്റ്റഡിയിൽ

kasargod
SHARE

കാസര്‍കോട്∙ കാസര്‍കോട് തൃക്കരിപ്പൂരില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. രണ്ടുപേര്‍ കസ്റ്റഡിയില്‍. ഇന്നലെയാണ് വയലോടി സ്വദേശി പ്രിയേഷിനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലിസ് പറയുന്നു.

മൃതദേഹം കണ്ടപ്പോൾ തന്നെ കൊലപാതകമാണെന്ന് പ്രയേഷിന്റെ വീട്ടുകാർ പറഞ്ഞിരുന്നു. കാരണം  ചെളി പുരണ്ട മൃതദേഹത്തിൽ മുറിപ്പാടുകളുണ്ടായിരുന്നു. വീടുവിട്ട് ഇറങ്ങുമ്പോൾ പ്രയേഷ് ഷർട്ട് ധരിച്ചിരുന്നു. എന്നാൽ മൃതദേഹത്തിൽ ഷർട്ട് ഇല്ലായിരുന്നു. ഇതെല്ലാം പരിഗണിച്ച് പൊലീസ് കൊലപാതകമാണെന്ന സംശയത്തിന്‍റെ പരിധിയിലാണ് അന്വേഷണം ആരംഭിച്ചത്. 

ആന്തരികാവയവങ്ങൾക്ക് മർദനം ഏറ്റിട്ടുണ്ടെന്നും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ  വ്യക്തമായി. ഇതായിരിക്കാം മരണകാരണമെന്ന് ഡോക്ടർമാർ പറയുന്നു. പ്രാഥമികാന്വേഷണത്തിൽ അഞ്ചു പേരെ പൊലീസ്  ചോദ്യം ചെയ്തു. രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു. 

English Summary: Kasargod youth death case two held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS