കൊച്ചി∙ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം. എറണാകുളം വരാപ്പുഴ പാലത്തിനു സമീപം ബ്ലൂ ബസാർ മാർക്കറ്റിനു മുന്നിൽ ഇന്നലെ രാത്രി 7നാണ് അപകടമുണ്ടായത്. തേവർകാട് പാറമ്മൽ സ്വദേശി ഡിക്സൺ ഫ്രാൻസിസ് (44), അത്താണി ഘണ്ടാകർണവെളി സ്വദേശിനി ബിന്ദു എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. തേവർകാട് കോൺഗ്രസ് വാർഡ് പ്രസിഡന്റാണ് ഡിക്സൺ.
English Summary: Two killed in road accident in Ernakulam