ADVERTISEMENT

പട്ന ∙ ബിഹാർ കോൺഗ്രസ് അധ്യക്ഷ നിയമനത്തെ ചൊല്ലി പാർട്ടിയിൽ ജാതിപ്പോര്. ഭൂമിഹാർ സമുദായക്കാരനായ അഖിലേഷ് പ്രസാദ് സിങ്ങിനെയാണ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. പിന്നാക്ക സമുദായത്തിന് ആധിപത്യമുള്ള ബിഹാർ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ നേതൃത്വം പിന്നാക്ക സമുദായ നേതാക്കൾക്ക് നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ബ്രാഹ്മണ സമുദായാംഗമായ മുൻ അധ്യക്ഷൻ മദൻ മോഹൻ ഝായെ മാറ്റണമെന്ന മുറവിളി ഉയർന്നതും ജാതി വാദത്തിലാണ്.

പകരം ഭൂമിഹാർ നേതാവിനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്കു നിയമിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ നടപടിയിൽ പ്രതിഷേധമുയരുന്നുണ്ട്. സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ അമിത ഭൂഷൺ രാജി വച്ചതു പുതിയ പ്രസിഡന്റിനെ നിയമനത്തിൽ പ്രതിഷേധിച്ചാണ്. രാജ്യസഭാംഗമായ അഖിലേഷ് പ്രസാദ് സിങ് ആർജെഡിയിൽ നിന്നാണു കോൺഗ്രസിലെത്തിയത്. റാബ്റി ദേവി മന്ത്രിസഭയിൽ അംഗമായിരുന്നു. 

English Summary: Congress choice of upper caste state leader raises eyebrows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com