ADVERTISEMENT

കൊല്ലം∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ– എഐഎസ്എഫ് സംഘർഷം. 11 എഐഎസ്എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മൂന്നു വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക്  മാറ്റി. സംഘർഷത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ എഐഎസ്എഫ് നേടിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് ആരോപിക്കുന്നത്. സംഘമായി ചേർന്ന് മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കോളജിലെ ലഹരി ഉപയോഗത്തിൽ എസ്എഫ്ഐക്ക് പങ്കുണ്ടെന്നും തെളിവ് പുറത്തുവിടുമെന്ന് ഭയവും ആക്രമണത്തിന് കാരണമായെന്ന് എഐഎസ്എഫ് പറയുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

English Summary: SFI- AISF clash in Kollam SN college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com