രാജസ്ഥാനില്‍ വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 4 മരണം; 60 പേർക്ക് പരുക്ക്

Rajasthan Cylinder Explosion | Photo: ANI, Twitter
അപകടസ്ഥലം. (Photo: ANI, Twitter)
SHARE

ജയ്പുർ∙ രാജസ്ഥാനിലെ ജോധ്പുരിൽ വിവാഹ വീട്ടിൽ രണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 4 പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ജോധ്പുരിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഭുൻഗ്ര ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോർട്ട്.

വിവാഹ വിരുന്ന് ഒരുക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വിവാഹ വീടിന്റെ ഒരു ഭാഗവും തകർന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് വൈകിട്ട് ആശുപത്രിയിൽ പരുക്കേറ്റവരെ സന്ദർശിച്ചേക്കും.

English Summary: 4 Killed, 60 Injured As Cylinders Explode At Rajasthan Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS