ADVERTISEMENT

ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാൻ ധാരണ. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. രാത്രി എട്ടു മണിയോടെ ഷിംലയിൽ ചേർന്ന യോഗത്തിൽ 40 എംഎൽഎമാരും പങ്കെടുത്തു. എംഎൽഎമാർ എത്താൻ വൈകിയത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവരെയാണ് ഹൈക്കമാൻഡ് നിരീക്ഷകരായി അയച്ചിരിക്കുന്നത്. ഇവർക്കൊപ്പം ഹിമാചലിന്റെ ചുമതലയുള്ള രാജീവ് ശുക്ലയും സ്ഥലത്തുണ്ട്. ഇവർ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് ഇവർ അഭിപ്രായം തേടും.

അതേസമയം, മുഖ്യമന്ത്രി ആരായിരിക്കണമെന്ന് എംഎൽഎമാരുടെ പൊതുസമ്മതം തേടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഹൈക്കമാൻഡ് അയച്ച നിരീക്ഷകർ ഹിമാചലിൽ എത്തി എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുകയാണ്. അതിൽനിന്ന് പാർട്ടി തീരുമാനമെടുക്കുമെന്നും ഖർഗെ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിക്കുന്ന പ്രതിഭാ സിങ്, മുകേഷ് അഗ്നിഹോത്രി, സുഖ്‌വിന്ദർ സിങ് സുക്രു എന്നിവർ നിയുക്ത എംഎൽഎമാരുടെ യോഗത്തിന് അണികളുമായാണ് എത്തിയത്. ഇവർ മുദ്രാവാക്യം വിളിച്ച് രംഗം കൊഴുപ്പിക്കുകയും ചെയ്തു.

English Summary: On Himachal Chief Minister, Congress MLAs Stick To Tradition: "High Command To Decide"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com