ADVERTISEMENT

കലബുറഗി ∙ പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി അമ്മയും മകനും, ഈ സമയം തന്നെ ഒരു ഗുഡ്സ് ട്രെയിനും പാഞ്ഞുപോയി. പരസ്പരം ചേർത്തുപിടിച്ചിരുന്ന ഈ അമ്മയും മകനും പിന്നീട് എഴുന്നേറ്റ് കയറിയത് ജീവിതത്തിലേക്ക് കൂടിയാണ്. കർണാടകയിലെ കലബുറഗി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. 

പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. ട്രെയിൻ കടന്നുപോകുന്നതുവരെ ഇരുവരും പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു. ട്രെയിൻ പോയ ശേഷം ഇവർ പ്ലാറ്റ്ഫോമിലേക്ക് കയറുന്നതും വിഡിയോയിൽ കാണാം.

English Summary: Kalaburgi narrow escape for Karnataka mother son caught between moving train platform.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com