ADVERTISEMENT

മുംബൈ∙ ലവ് ജിഹാദിനെതിരായ നിയമം മഹാരാഷ്ട്രയിൽ കൊണ്ടുവന്നേക്കും. നിയമം രൂപീകരിക്കുന്നത് പരിഗണിക്കുന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വോൾക്കറെ അഫ്താബ് അമിൻ പൂനാവാല ഡൽഹിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രദ്ധയുടെ പിതാവുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു ഫഡ്നാവിസിന്റെ പ്രസ്താവന.

‘‘ഇതുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളിൽ ഉള്ള നിയമങ്ങൾ പരിശോധിക്കുകയാണ്. അതുവച്ച് ഇനിയെന്തുവേണമെന്നു തീരുമാനിക്കും’’ – മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്നാവിസ് പറഞ്ഞു. ലവ് ജിഹാദിനെതിരായ നിയമം ചില സംസ്ഥാനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

English Summary: Law Against "Love Jihad" In Maharashtra Next? Devendra Fadnavis Says

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com