ADVERTISEMENT

തിരുവനന്തപുരം∙ പതിനാലുകാരിയെ കടന്നു പിടിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 25,500 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്. മാറന്നല്ലൂർ ചെന്നിവിള വാർഡ് വിജി ഭവനിൽ രവീന്ദ്രൻനായരെ(64)യാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു കൊല്ലം കൂടുതൽ തടവ് അനുഭവിക്കണം.

2019 ഓഗസ്റ്റ് 23ന് വൈകിട്ട് അഞ്ചരയോടെ വെള്ളയമ്പലം നളന്ദ ജംഗ്ഷനിൽവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈക്കിൾ ചവിട്ടുകയായിരുന്ന പെൺക്കുട്ടിയെ പ്രതി തടഞ്ഞു നിർത്തി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. സംഭവ സമയത്ത് റോഡിൽ തിരക്കില്ലാത്ത തക്കം നോക്കിയാണു പ്രതി പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. പഠിത്തത്തിലും കായിക രംഗത്തും മിടുക്കിയായിരുന്ന കുട്ടി സംഭവത്തിനുശേഷം  അസ്വസ്ഥയായിരുന്നു. ഇത് വീട്ടുകാരും സ്കൂൾ അധ്യാപകരും ശ്രദ്ധിച്ചിരുന്നു. എന്നാൽ കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി പുറത്തു പറഞ്ഞില്ല. സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല എന്നറിഞ്ഞ പ്രതി കുട്ടിയെ വീണ്ടും കാണുമ്പോൾ അശ്ലീല ചേഷ്ടകൾ കാണിക്കുമായിരുന്നു. 

ഇതിൽ മനം നൊന്ത് ഒരു ദിവസം സ്കൂളിൽ ഇരുന്ന് കുട്ടി കരയുന്നത് കണ്ട അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.എം.മുബീന എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി. പിഴത്തുക ഇരയായ പെൺക്കുട്ടിക്കു നൽകാൻ ഉത്തരവിൽ പറയുന്നുണ്ട്. മ്യൂസിയം സബ് ഇൻസ്പെക്ടർമാരായ ബി.എം.ഷാഫി, ശ്യാംരാജ് ജെ.നായർ എന്നിവരാണ് കേസ് അന്വ‌േഷിച്ചത്.

English Summary: Minor girl attack: Security worker got 6 years imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com