ADVERTISEMENT

കോഴിക്കോട്∙ ബസില്‍ നിന്നു തെറിച്ചു വീണ് മരിക്കുന്നവരുടെ എണ്ണം കൂടി വരുമ്പോഴും നിയമലംഘനം തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യബസുകള്‍. സമയനഷ്ടം കുറയ്ക്കാന്‍ വാതിലുകള്‍ തുറന്നിട്ടാണ് മിക്ക ബസുകളുടേയും യാത്ര. ജില്ലയില്‍ നവംബറില്‍ മാത്രം മോട്ടോര്‍ വാഹന വകുപ്പ് 44 ഉം സിറ്റി പൊലീസ് 20 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

വാതില്‍ ഇല്ലാതെയും കെട്ടിവച്ചും സര്‍വീസ് നടത്തുന്നത് തടയാനാണ് ഒാട്ടോമാറ്റിക് വാതിലുകള്‍ നിര്‍ബന്ധമാക്കിയത്. അതും ഇവിടെ അട്ടിമറിക്കപ്പെട്ട അവസ്ഥയാണ്. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി ബോധവല്‍കരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ല. 

ബസിൽ വാതിൽ അടക്കാതിരുന്നതുമൂലം നവംബർ 29ന് നരിക്കുനിയിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വീട്ടമ്മ ഉഷ (50) മരിച്ചിരുന്നു. 

English Summary:  Private buses refused to close automatic door, Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com