തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാതിരുന്നത് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി. ഒരു മാസം മാത്രമാണ് അഞ്ചാംതീയതി ശമ്പളം വിതരണം ചെയ്തതെന്ന് കോണ്‍ഗ്രസ് അംഗം എം.വിൻസെന്റ് ചൂണ്ടിക്കാട്ടി.
ശമ്പളം വൈകുന്നതിനെക്കുറിച്ചുള്ള എംഎൽഎയുടെ ചോദ്യത്തിന് ഗതാഗതമന്ത്രി മറുപടി പറഞ്ഞില്ല. സ്വിഫ്റ്റിന്റെ ചോദ്യം ഉന്നയിക്കേണ്ടയിടത്ത് കെഎസ്ആർടിസിയെക്കുറിച്ച് ചോദിച്ചാൽ മറുപടി പറയാനാകില്ലെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.
English Summary: Salary not yet distributed to ksrtc employees