ADVERTISEMENT

കൊല്ലം∙ എസ്എൻ കോളജിലെ എസ്എഫ്ഐ – എഐഎസ്എഫ് സംഘര്‍ഷത്തിനു പിന്നാലെ, എസ്എഫ്ഐയ്ക്കെതിരെ സിപിെഎ ജില്ലാ നേതൃത്വം പ്രതിഷേധം ശക്തമാക്കി. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് സിപിെഎ അംഗങ്ങള്‍ പ്രതിഷേധിച്ചു. ഡിസംബർ 14ന് വിപുലമായ പ്രതിഷേധ യോഗം നടത്താനാണ് തീരുമാനം.

അതേസമയം, എസ്എന്‍ കോളജില്‍ ലഹരി സംഘമുണ്ടെന്ന് പരസ്പരം പഴിചാരി എസ്എഫ്ഐയും എഐഎസ്എഫും രംഗത്തെത്തി. എസ്എഫ്ഐയ്ക്കൊപ്പമുളള ലഹരി സംഘം രാത്രിയിലും കോളജിലുണ്ടെന്നാണ് എഐഎസ്എഫിന്റെ ആരോപണം. കോളജിലെ സിപിഎമ്മിന്റെ അധ്യാപക സംഘടനയിലുളള ചില അധ്യാപകരും ക്രിമിനലുകളെ വളര്‍ത്തുന്നതായി എഐഎസ്എഫ് ആരോപിച്ചു. എന്നാൽ, എഐഎസ്എഫ് പിന്തുണയ്ക്കുന്ന ലഹരി സംഘമാണ് കോളജിലെ പ്രശ്നക്കാരെന്നാണ് എസ്എഫ്ഐ തിരിച്ചടിച്ചു. പരസ്പരം സംഘടനകള്‍ പഴിചാരുമ്പോള്‍ കോളജ് മാനേജ്മെന്റ് മൗനം പാലിക്കുകയാണ്.

എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ചതിന് മൂന്ന് എസ്എഫ്ഐക്കാർ അറസ്റ്റിലായിരുന്നു. ബിരുദ വിദ്യാര്‍ഥികളായ ഗൗതം, രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

English Summary: SFI-AISF clash at Kollam SN College - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com