കാമുകി വേറെ വിവാഹം കഴിച്ചു; പതിനേഴുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു

gun-shoot
SHARE

ജയ്പുർ∙ കാമുകി മറ്റൊരാളെ വിവാഹം ചെയ്തതിന്റെ ദുഃഖം താങ്ങാനാവാതെ പതിനേഴുകാരൻ സ്വയം വെടിയുതിർത്തു മരിച്ചു. രാജസ്ഥാനിലെ ബിൽവാരയിലെ മഹാത്മാ ഗാന്ധി ആശുപത്രി പരിസരത്ത് വ്യാഴാഴ്ച രാത്രിയോടെയാണു സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ചില വഴിയാത്രക്കാർ യാഷ് വ്യാസ് എന്ന യുവാവിനെ ഉടൻതന്നെ ആശുപത്രിക്കുള്ളിലേക്കു മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഉദയ്പുരിലേക്കു മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരിച്ചു. വ്യാസും പെൺകുട്ടിയും ഒരേ സ്കൂളിലാണു പഠിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

കാമുകിയുടെ വിവാഹത്തിൽ അസ്വസ്ഥനാണെന്ന് അറിയിക്കുന്ന സ്റ്റാറ്റസ് സംഭവത്തിന് തൊട്ടുമുൻപ് വികാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. 

English Summary: On Camera, Teen Shoots Self After Girlfriend Marries Someone Else, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS