ADVERTISEMENT

ന്യൂഡൽഹി∙ അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെ നേരിടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഡിസംബർ ഒൻപതിനു നടന്ന സംഭവത്തിന്റെ വിഡിയോ എന്ന പേരിലാണ് ട്വിറ്ററിൽ ഇത് ട്രെൻഡിങ് ആയിരിക്കുന്നത്. അതേസമയം, വിഡിയോ പഴയതാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

പഴയ വിഡിയോ ആണിതെന്ന് ദേശീയ മാധ്യമങ്ങളിലെ പ്രതിരോധ ലേഖകർ ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു. വിഡിയോ എവിടെനിന്നുള്ളതാണെന്ന് ഇവർക്കും വ്യക്തമല്ല. ഡിസംബർ ഒൻപതിന് സംഭവം നടന്ന സ്ഥലം യാങ്ട്സെ എന്ന പ്രദേശമാണെന്നും സാധാരണയായി ഈ സമയം അവിടം മഞ്ഞുമൂടിക്കിടക്കുകയാണെന്നും ജിയോസ്ട്രാറ്റെജിക് വിദഗ്ധൻ റിട്ട. മേജർ അമിത് ബൻസാൽ ട്വീറ്റിലൂടെ അറിയിച്ചു.

സൈനികരുടെ ഹെൽമറ്റും അവരുടെ വിന്യാസവും കണക്കിലെടുത്താൽ അതു തവാങ്ങിലേതാണെന്നു വ്യക്തമാണങ്കിലും ഡിസംബർ ഒൻപതിലേതാണെന്ന് കരുതുന്നില്ലെന്ന് മറ്റു ചില വിദഗ്ധരും അഭിപ്രായപ്പെട്ടു. എല്ലാവർഷവും മേയ്–ഒക്ടോബർ മാസങ്ങളിൽ തവാങ്ങിൽ ചൈനീസ് സേന 7–8 തവണ അതിക്രമിച്ചുകയറാൻ ശ്രമിക്കാറുണ്ട്. നേരത്തേ ഇവിടെ വിന്യസിച്ചിരുന്ന ഇന്ത്യൻ സേനയുടെ എണ്ണം കുറവായിരുന്നുവെങ്കിലും ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ടെന്നും പ്രമുഖ പ്രതിരോധ മാധ്യമപ്രവർത്തകനായ ആദിത്യ രാജ് കൗൾ ട്വീറ്റ് ചെയ്തു.

English Summary: Videos of Indian Army personnel thrashing Chinese PLA go viral on Twitter: Are they from December 9 Indo-China face-off?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com