ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട് തുടങ്ങാനിരിക്കെ അപ്പീലുകളെ ചൊല്ലി വിവാദം. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയവരെ തഴഞ്ഞ് അഞ്ചാം സ്ഥാനത്തുള്ളവര്‍ക്ക് വരെ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയെന്നാണ് ആക്ഷേപം.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനത്തിനു രണ്ടാംസ്ഥാനമായിരുന്നു കൊയിലാണ്ടി ജിഎച്ച്എസ്എസിലെ നേഹയ്ക്ക്. നേഹയും അപ്പീൽ നൽകിയിരിക്കുയാണ്. മികച്ച പ്രകടനം നടത്തിയെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അപ്പീലുമായി പോകാന്‍ തീരുമാനിച്ചതെന്നു നേഹ പറയുന്നു.

കേരളനടനം ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനത്തുവന്ന ചേളന്നൂര്‍ എകെകെആര്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥിക്കും സമാന അനുഭവമായിരുന്നു. ജില്ലാ കലോത്സവത്തില്‍ ഓരോ ജില്ലയ്ക്കും 10 ശതമാനം അപ്പീല്‍ നല്‍കാനായിരുന്നു അനുമതി. എന്നാല്‍ കോഴിക്കോട് മാത്രം 40 ശതമാനത്തോളം കുട്ടികള്‍ക്കാണ് അപ്പീല്‍ കിട്ടിയത്. ഇതിനു പിന്നില്‍ വലിയ തിരിമറി നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

English Summary: Allegations against approval of appeals in Kerala School Kalolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com