ADVERTISEMENT

‘‘സീറോ ബഫർ സോൺ റിപ്പോർട്ട് സർക്കാർ സമർപ്പിക്കുമോ? മലയോര മേഖലയിലുള്ള എല്ലാവരും കർഷകരാണ്. അവർക്കു വേണ്ടി ശബ്ദിക്കാൻ ആരുമില്ല. അവർക്ക് വേണ്ടിയാണ് ഈ സമരം. അതിൽ ഒരു രാഷ്ട്രീയ പാർട്ടിയേയും നോക്കേണ്ട കാര്യമില്ല’’. ഉറച്ച ഈ വാക്കുകൾ താമരശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റേതാണ്. വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ടിനെതിരെ ആദ്യം പരസ്യമായി രംഗത്തെത്തിയതു താമരശ്ശേരി രൂപതാ ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ ആയിരുന്നു. ബഫർസോണിന്റെ പേരിൽ മലയോരമേഖലയിലെ ജനങ്ങളെ നിശ്ശബ്ദമായി കുടിയിറക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നായിരുന്നു ബിഷപിന്റെ ആരോപണം. ജീവിക്കാനുള്ള അവകാശം നിഷേധിച്ചാൽ കർഷകർ ഒറ്റക്കെട്ടായി പോരാടുമെന്നും മണ്ണിൽ നീരൊഴുക്കിയ കർഷകർ വേണ്ടിവന്നാൽ ചോരയുമൊഴുക്കുമെന്നും തൊട്ടടുത്ത ദിവസം കർഷകരുടെ സമരപ്രഖ്യാപന കൺവൻഷനിൽ ബിഷപ് പ്രഖ്യാപിച്ചു. ബഫർസോണുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിച്ച പുതിയ തീരുമാനങ്ങളെ സ്വാഗതം ചെയ്യുമ്പോഴും വിഷയത്തിൽ കർഷകർക്കുള്ള ആശങ്കകൾ ബിഷപ് മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com