ADVERTISEMENT

മിർസാപുർ∙ ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‍ലിം വനിതാ യുദ്ധവിമാന പൈലറ്റാകാൻ ഉത്തർപ്രദേശ് മിർസപുർ സ്വദേശി സാനിയ മിർസ. നാഷനൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ മിർസ ജയിച്ചത്. പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ഡിസംബർ 27ന് സാനിയ പ്രവേശനം നേടും.

നാഷണൽ ഡിഫൻസ് അക്കാദമിയിലെ 400 സീറ്റുകളിലേക്കാണ് 2022ൽ പരീക്ഷ നടന്നത്. അതിൽ 19 എണ്ണം സ്ത്രീകൾക്കാണ്. ഇതിൽ രണ്ടു സീറ്റുകൾ വനിതാ യുദ്ധവിമാന പൈലറ്റുകൾക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിലൊരെണ്ണമാണ് സാനിയ നേടിയത്.

ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടുവെന്നും രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടാനായതെന്നും സാനിയ പറഞ്ഞു. ഹിന്ദിമീഡിയം സ്കൂളിൽ പഠിച്ച തനിക്ക് ഇത് വലിയ നേട്ടമാണെന്നും സാനിയ പറഞ്ഞു. യുപി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയതും സാനിയ ആയിരുന്നു. രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് ആവ്നി ചതുർവേദിയാണ് തന്റെ റോൾ മോഡലെന്ന് സാനിയ പറയുന്നു. തുടക്കം മുതൽ അവരെപ്പോലെയാകണമെന്നു മോഹിച്ചിരുന്നുവെന്നും സാനിയ കൂട്ടിച്ചേർത്തു.

English Summary: Sania Mirza to become India's 1st Muslim woman fighter pilot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com