‘നിർമാണത്തിലിരുന്ന വീട് കരാറുകാരന്‍ അടിച്ചുതകര്‍ത്തു’: പരാതിയുമായി റിയാലിറ്റി ഷോ താരം

sajina-firoz-khan-27
ഫിറോസ് ഖാന്റെ ഭാര്യ സജിന, ഫിറോസ് ഖാൻ, നിർമാണത്തിലിരിക്കുന്ന വീടിന്റെ ജനൽച്ചില്ലുകൾ തകർന്നപ്പോൾ.
SHARE

കൊല്ലം∙ ചാത്തന്നൂരില്‍ നിർമാണത്തിലിരുന്ന വീട് കരാറുകാരന്‍ അടിച്ചു തകര്‍ത്തതായി പരാതി. ടിവി റിയാലിറ്റി ഷോ താരമായ ഫിറോസ് ഖാനാണ് ചാത്തന്നൂർ പൊലീസില്‍ പരാതി നല്‍കിയത്. 

ചാത്തന്നൂരില്‍ ഫിറോസ് ഖാൻ നിര്‍മിക്കുന്ന വീടിനു നേരെ കഴിഞ്ഞ രാത്രിയിലാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ചെടിച്ചട്ടികളും നശിപ്പിച്ചു. സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ കരാറുകാരന്‍ വീട് ആക്രമിച്ചെന്നാണ് ഫിറോസും ഭാര്യ സജിനയും പറയുന്നത്.

വീടു നിര്‍മാണത്തിനുളള കരാര്‍ തുകയുമായി ബന്ധപ്പെട്ടു നേരത്തെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും എന്നാല്‍ വീട് ആക്രമിച്ചതില്‍ പങ്കില്ലെന്നുമാണ് കരാറുകാരനായ ഷഹീറിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

English Summary: Firoz Khan filed complaint against contractor who destroyed house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS