ADVERTISEMENT

മലപ്പുറം ∙ ജില്ലയിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കില്ല. മുസ്‌ലിം ലീഗില്‍നിന്ന് മുനവറലി ശിഹാബ് തങ്ങളും സെമിനാറിനില്ല. ഇരുവരുടെയും പേര് സെമിനാറിന്റെ നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങളെന്നു കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചു.

‘ബഹുസ്വരതയും ജനാധിപത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിപിഎം സെമിനാർ സംഘടിപ്പിക്കുന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. കെ.ടി.ജലീലാണ് അധ്യക്ഷൻ. കുഞ്ഞാലിക്കുട്ടിക്കു പുറമേ ആര്യാടൻ ഷൗക്കത്ത്, ഡോ.ഷീന ഷുക്കൂർ, എം.സ്വരാജ് എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.

സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചർച്ചകൾ ഉടലെടുത്തിരുന്നു. ഇതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം.

English Summary: PK Kunhalikutty step back from CPM seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com