ADVERTISEMENT

ലക്നൗ ∙ തദ്ദേശ സ്ഥാപനങ്ങളിൽ ഒബിസി സംവരണം ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിനു മുൻപ് സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സർവേ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർവേയ്ക്കു മുൻപ് തിരഞ്ഞെടുപ്പ് നടത്തില്ലെന്നും തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും പെട്ടെന്നു പുറത്തിറക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒബിസി സംവരണം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താൻ അലഹബാദ് ഹൈക്കോടതി നിർദേശിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒബിസി സംവരണം നൽകുന്നതു സംബന്ധിച്ച് ഉത്തർ പ്രദേശ് സർക്കാർ ഡിസംബർ 5ന് പുറപ്പെടുവിച്ച കരടു വിജ്ഞാപനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. തിരഞ്ഞെടുപ്പു കമ്മിഷനോട് എത്രയും പെട്ടെന്നു വിജ്ഞാപനം പുറപ്പെടുവിക്കാനും ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതി നിർദേശിച്ച ട്രിപ്പിൾ ടെസ്റ്റ് സർവേ നിർദേശങ്ങൾ പാലിക്കാതെയാണ് സംവരണം നടപ്പിലാക്കുന്നതെന്ന പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇപ്രകാരം ഉത്തരവിട്ടത്. എന്നാൽ സുപ്രീം കോടതി നിർദേശങ്ങൾ പാലിച്ച് ഓബിസി സർവേ നടത്തുമെന്നും പിന്നോക്ക വിഭാഗ സംവരണം നടപ്പിലാക്കാതെ തിരഞ്ഞെടുപ്പ് നടത്തില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

English Summary: Yogi Adityanath Defiant On Reservation Changes Despite Court Setback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com