ADVERTISEMENT

മുംബൈ∙ സിബിഐ റജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ഇന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായി. എൻസിപി നേതാക്കളും അനുയായികളും ചേർന്ന് അദ്ദേഹത്തിന് സ്വീകരണം നൽകി. ‘‘ഒരു കുറ്റവുമില്ലാതെ എന്നെ ജയിലിൽ അടച്ചു. പക്ഷേ ഒടുവിൽ കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിച്ചു. രാജ്യത്തിന്റെ പുതിയ ഭരണത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ ഞാൻ വിശ്വസിക്കുന്നു’’– ജയിൽ മോചിതനായ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബർ 12ന് ബോംബെ ഹൈക്കോടതി ദേശ്മുഖിന് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതിയിൽ ഇതു ചോദ്യം ചെയ്യാൻ സിബിഐ സമയം ആവശ്യപ്പെട്ടതിനാൽ ജഡ്ജി 10 ദിവസത്തേക്ക് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. സിബിഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശീതകാല അവധിയിലായതിനാൽ ജനുവരിയിൽ കോടതി വീണ്ടും തുറന്നതിന് ശേഷം മാത്രമേ അപ്പീൽ കേൾക്കാൻ കഴിയൂ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ ഇടപെടാൻ നേരത്തേ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 

കള്ളപ്പണ ഇടപാട് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 2021 നവംബറിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ ജാമ്യം ലഭിച്ചെങ്കിലും സിബിഐ സമർപ്പിച്ച അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. ദേശ്മുഖ് സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്യുകയും ചില പൊലീസ് ഉദ്യോഗസ്ഥർ മുഖേന മുംബൈയിലെ വിവിധ ബാറുകളിൽ നിന്ന് 4.7 കോടി രൂപ പിരിച്ചെടുക്കുകയും ചെയ്തതായി സിബിഐ അവകാശപ്പെടുന്നു.

English Summary: Former Maharashtra Minister Anil Deshmukh Released From Jail After 1 Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com