ADVERTISEMENT

കണ്ണൂർ ∙ എസ്എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റുനിൽക്കാതിരുന്നതിനെച്ചൊല്ലി ഉടലെടുത്ത വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജൻ. എസ്എൻ കോളജിലെ പരിപാടിയിൽ ചൊല്ലിയത് പ്രാർഥനയല്ലെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എഴുന്നേൽക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശൻ തന്നെ പറഞ്ഞിരുന്നുവെന്നും ജയരാജൻ അറിയിച്ചു. 

പ്രാർഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോൾ ആദ്യം എഴുന്നേൽക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ കൈകൊണ്ടു വിലക്കി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അനുകൂലിച്ചും എതിർത്തും ചർച്ച സജീവമായത്.

ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയിൽ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്എൻ ട്രസ്റ്റ് മാനേജർ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തുവന്നു. ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരനും പറഞ്ഞു. 

കണ്ണൂർ എസ്എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും വേദിയിൽ ഇരിക്കുന്നു. എസ്എൻ ട്രസ്റ്റ് സെക്രട്ടറിയും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയവർ എഴുന്നേറ്റു നിൽക്കുന്നതും കാണാം. ചിത്രം: മനോരമ
കണ്ണൂർ എസ്എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും വേദിയിൽ ഇരിക്കുന്നു. എസ്എൻ ട്രസ്റ്റ് സെക്രട്ടറിയും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയവർ എഴുന്നേറ്റു നിൽക്കുന്നതും കാണാം. ചിത്രം: മനോരമ

Content Highlights: CM Pinarayi Vijayan, MV Jayarajan, V Muralidharan, K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com