ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ പിടിമുറുക്കുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്ക്. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ഭക്ഷണം കഴിച്ച നൂറുകണക്കിന് പേര്‍ക്ക് ചെറുതും വലുതുമായ ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് റിപ്പോർട്ട്. ഈച്ചയാര്‍ക്കുന്നതും പഴകിയതുമായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും ഉള്ളിലെത്തുന്ന വൈറസുകളും ബാക്ടീരിയകളുമാണ് രോഗകാരികൾ. 

കഴിഞ്ഞ നാലു ദിവസത്തിനിടെ 6000ത്തോളം പേരാണ് ചികിത്സ തേടിയത്. ‍‍‍‍‍ഡിസംബറിൽ 40,000ത്തോളം പേർ ചികിത്സ തേടി. അഞ്ചു വര്‍ഷത്തിനിടെ 30 പേരാണ് ഛര്‍ദ്ദി, അതിസാര രോഗങ്ങള്‍ മൂലം മരിച്ചത്. ജനുവരി ഒന്നിന് 563 പേർ വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സ തേടിയപ്പോൾ, രണ്ടാം തീയതി 1428 പേരും മൂന്നാം തീയതി 1812 പേരും നാലാം തീയതി 1973 പേരും ചികിത്സ തേടി. ഡിസംബറില്‍ 39,838 പേരാണ് ഛര്‍ദ്ദി, അതിസാര രോഗങ്ങള്‍ക്കായി ചികിത്സ തേടിയത്.

English Summary: Diarrhoea cases increasing in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com