ADVERTISEMENT

തിരുവനന്തപുരം∙ മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാന്‍ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കുകുത്തിയാക്കുന്ന ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. 

രാജ്യത്തെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് മാസം തോറും വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് പ്രകാരം ഇന്ധനവില അനുസരിച്ച് എല്ലാ മാസവും നിരക്കില്‍ വ്യത്യാസം വരാം. കേന്ദ്ര വൈദ്യുതി നിയമം പാസാക്കുന്നതിന് മുൻപാണ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്. ഇത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്നു തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മിഷന്‍ തീരുമാനം എടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനുവരി 10ന് മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതലയോഗം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് കേന്ദ്രത്തെ നിലപാട് അറിയിക്കും.

English Summary: Kerala to demand to withdraw Monthly hike of Electricity Tariff Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com