ADVERTISEMENT

2009ൽ തന്റെ 48–ാം വയസ്സിൽ ഐസിഐസിഐ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിക്കപ്പെടുമ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാങ്ക് മേധാവിയായിരുന്നു ചന്ദ കോച്ചർ. അതിശക്തനായ കെ.വി.കാമത്ത് ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു മാറുമ്പോൾ പകരം ചന്ദയെ നിർണായക സ്ഥാനത്തു നിയമിച്ചത് സീനിയോറിറ്റി മാനിക്കാതെയായിരുന്നു. അത്രയേറെയായിരുന്നു ചന്ദ കോച്ചറിൽ ബാങ്കിനുണ്ടായിരുന്ന വിശ്വാസം. എന്നാൽ ആ വിശ്വാസം കാക്കാൻ അവർക്കു സാധിച്ചില്ല എന്നാണു പിന്നീട് നടന്ന സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ ബാങ്കിനെ 1730 കോടി രൂപയുടെ കിട്ടാക്കടക്കുരുക്കിലേക്ക് നയിക്കുകയാണ് ചന്ദ കോച്ചർ ചെയ്തതെന്ന് സിബിഐയും ഇഡിയും ഉൾപ്പെടെയുള്ള അന്വേഷണ സംഘം പറയുന്നു. അതിന്റെ പേരിൽ അവർക്കെതിരെ അന്വേഷണം വന്നു, അറസ്റ്റിലായി, ഒടുവിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും തട്ടിപ്പിന്റെ കുരുക്ക് ഇനിയും അയഞ്ഞിട്ടില്ല. 2016ൽത്തന്നെ വിസിൽബ്ലോവർ അരവിന്ദ് ഗുപ്ത പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഉൾപ്പെടെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട കത്ത് അയച്ചിരുന്നു. എന്നാൽ പത്മഭൂഷണ്‍ വരെ നൽകി രാജ്യം ആദരിച്ച അവർ തട്ടിപ്പു നടത്തുമെന്ന് ഒരാളു പോലും പ്രതീക്ഷിച്ചില്ല. ആദ്യനാളുകളിൽ ബാങ്കും ഒപ്പം നിന്നെങ്കിലും, തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ താൻ വളർത്തി വലുതാക്കിയ ബാങ്ക് തന്നെ, തന്നെ പുറത്താക്കുന്നത് ചന്ദ കണ്ടു. അത്രയേറെയായിരുന്നു അവര്‍ ബാങ്കിനുണ്ടാക്കിയ നഷ്ടം. ഐസിഐസിഐ ബാങ്കിന്റെ മുൻ എംഡിയും സിഇഒയുമായ ചന്ദ കോച്ചറിന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചത്? എന്താണ് അവരുടെ പ്രശസ്തിയേയും ജീവിതത്തെയും തകിടം മറിച്ച വായ്പാത്തട്ടിപ്പ്? വിശദമായറിയാം മനോരമ ഓൺലൈൻ ‘എക്സ്പ്ലെയ്ന‍ർ’ വിഡിയോയിലൂടെ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com