ADVERTISEMENT

ന്യൂഡൽഹി ∙ ബോംബുണ്ടെന്ന ഫോൺ സന്ദേശത്തെ തുടർന്ന് ഡൽഹി– പുണെ സ്പൈസ്ജെറ്റ് വിമാനത്തിൽ പരിശോധന. വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്കാണ് വിമാനം ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയരേണ്ടിയിരുന്നത്. എന്നാൽ ഭീഷണി സന്ദേശം വന്നതോടെ യാത്രക്കാരെ കയറ്റുന്നത് താൽക്കാലികമായി നിർത്തിവച്ച് ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു.

യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു. സിഐഎസ്എഫ്, ഡൽഹി പൊലീസ് എന്നിവർ സ്ഥലത്തെത്തി. ഫോൺ വിളിച്ചയാളെ കണ്ടെത്താനായില്ലെന്നും അയാൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary: Pune-Bound SpiceJet Flight Searched At Delhi Airport After Bomb Scare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com