ADVERTISEMENT

തിരുവനന്തപുരം∙ ജുഡീഷ്യറിയെ വിരട്ടി പരിധിയിലാക്കാനാണ് കേന്ദ്ര സർക്കാരും ഉപരാഷ്ട്രപതിയും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ജുഡീഷ്യറി സമർപ്പിക്കുന്ന കൊളീജിയം നിർദേശങ്ങളെ എല്ലാം സർക്കാർ തള്ളിക്കളയുകയാണ്. ജുഡീഷ്യറിയെ ഒട്ടുംതന്നെ അംഗീകരിച്ചു കൊടുക്കാതെ സംഘപരിവാറിന്റെ അജൻഡ നടപ്പാക്കാനാണ് ശ്രമം.

ഭരണഘടനയുടെ അനുഛേദം 50 അനുസരിച്ച് ജുഡീഷ്യറിക്കും നിയമനിര്‍മാണസഭയ്ക്കും അധികാരം വിഭജിച്ചു നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നീക്കം ജുഡീഷ്യറിയുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ്. നാഷനൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മിഷൻ ഭരണഘടനയുടെ അനുഛേദം 124 എ പ്രകാരം നിലവിൽ വന്നത് സുപ്രീംകോടതി 2015 ഒക്ടോബർ 16ന് റദ്ദാക്കിയിരുന്നു. 

Read also: റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസിടിച്ചു; വിദ്യാർഥിനിക്കു ദാരുണാന്ത്യം

സുപ്രീംകോടതി വിധി ഭരണഘടനയുടെ അനുഛേദം 141 അനുസരിച്ച്  രാജ്യത്തിന്‍റെ നിയമമാണ്. നിയമനിർമാണ സഭയാണ് പരമാധികാരിയെന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ പ്രസ്താവന ഭരണഘടനയെ കുറിച്ചുളള അറിവില്ലായ്മയും ജുഡീഷ്യറിയെ ചെറുതാക്കി കാണിക്കുന്നതിന് തുല്യവുമാണ്. സുപ്രീം കോടതിയേയും കൊളീജിയം സംവിധാനത്തെയും കുറിച്ച് അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ അസാധാരണവും കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധവുമാണ്.

Read also: 7 വർഷം വരെ ശിക്ഷ, 50,000 രൂപ വരെ പിഴ: അന്ധവിശ്വാസ ബിൽ വരുന്ന സമ്മേളനത്തിൽ

ഭരണഘടനയുടെ അനുഛേദം 368 അനുസരിച്ച്, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഭേദഗതി ചെയ്യാൻ പാടില്ലെന്ന് 1973ൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. രാജ്യത്ത് ഭരണഘടനയാണ് പരമാധികാര രേഖ. മറ്റെല്ലാ നിയമങ്ങളും അതിന്‍റെ കീഴിൽ മാത്രമേ നിലകൊള്ളൂ. അതിനാൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പാലിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

English Summary: K Sudhakaran against central government and vice president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com