ADVERTISEMENT

കണ്ണൂർ∙ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂര്‍. ‘‘ഞാന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ല. ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത്. ഈ പരിപാടികള്‍ ഉപേക്ഷിക്കേണ്ട കാര്യമില്ല’’– അദ്ദേഹം പറഞ്ഞു.

‘‘നമ്മുടെ മുഖ്യമന്ത്രിമാർ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ. എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് കോട്ട് തയ്പ്പിച്ചുവച്ചിരിക്കുന്നതെന്നും പറയുന്നവരോട് ചോദിക്കണ്ടേ?. 14 വർഷമായി ചെയ്യുന്നത് ഇപ്പോഴും ചെയ്യുന്നു. ക്ഷണം വരുമ്പോൾ സമയം കിട്ടുന്നതുപോലെ ഓരോ സ്ഥലത്തും പോയി പ്രസംഗിക്കുന്നു’’– തരൂർ കൂട്ടിച്ചേർത്തു. 

കെ.കരുണകരന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്തു നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണോദ്ഘാടന വേളയിലാണ് ആരെങ്കിലും കോട്ട് തയ്പ്പിച്ച് വച്ചിട്ടുണ്ടെങ്കില്‍ ആ കോട്ട് ഊരിവച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

Read Also: എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നു: വെള്ളാപ്പള്ളി

English Summary: Shashi Tharoor on Ramesh Chennithala's CM Coat Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com