ADVERTISEMENT

മലപ്പുറം∙ എടപ്പാളില്‍ ബിസ്കറ്റ് ഗോഡൗണിന്റെ മറവില്‍ വന്‍ ലഹരി വ്യാപാരം. രണ്ട് ലോറികളിലായി കടത്താന്‍ ശ്രമിച്ച ഒന്നരലക്ഷം പാക്കറ്റ് പാന്‍മസാല എക്സൈസ് പിടികൂടി. രമേഷ്, അലി, ഷമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. ഒന്നരക്കോടി രൂപ വിലവരുന്നതാണ് പാന്‍മസാല. സംസ്ഥാനത്ത് ഇത്രയും വലിയ പാന്‍മസാലവേട്ട ആദ്യമാണെന്ന് എക്സൈസ്–ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Read also: ‘തട്ടിയ പണമെവിടെ?’: ഒന്നും നമ്മുടേതല്ല എന്ന മട്ടിൽ ആത്മീയതലത്തിലുള്ള മറുപടിയുമായി റാണ

സംസ്ഥാന അതിർത്തികൾ കടന്നാണ് പാൻ മസാല പാക്കറ്റുകളുമായി ലോറികൾ എത്തിയത്. ഒന്ന് കോയമ്പത്തൂർ ഭാഗത്തുനിന്നും മറ്റൊന്ന് മൈസൂരുവിൽനിന്നുമാണ്. മലപ്പുറത്തെ ബിസ്കറ്റ് ഗോഡൗണിന്റെ മറവിൽ എത്തിച്ച പാൻമസാല തിരുവനന്തപുരത്തും മലബാറും ചില്ല വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം. 

English Summary: Excise seized two loads of pan masala from Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com