ചെന്നൈ∙ കാഞ്ചീപുരത്ത് ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ആണ്‍സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പത്തൊൻപതുകാരിയാണ് പീഡനത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്.
കാഞ്ചീപുരത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ ബെംഗളൂരു– പുതുച്ചേരി ഔട്ടർ റിങ് റോഡിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പെൺകുട്ടിയും സുഹൃത്തും സംസാരിച്ചു നിൽക്കെ തൊട്ടടുത്ത് മദ്യപിച്ചിരുന്നവർ ഇവരെ വളയുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയവർ കാമുകനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ദൂരസ്ഥലത്തേയ്ക്കു കൊണ്ടുപോയി ആറു പേരും മാറി മാറി പീഡിപ്പിക്കുകയായിരുന്നെന്നാണ് വിവരം.
Read also: നേപ്പാൾ വിമാന ദുരന്തം: 45 മൃതദേഹങ്ങൾ കണ്ടെത്തി, വിമാനത്തിൽ 5 ഇന്ത്യക്കാർ
അക്രമികളുടെ കയ്യിൽനിന്ന് രക്ഷപ്പെട്ട ആൺസുഹൃത്താണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനത്തിനിടെ കൂട്ടാളികൾ വിമൽ കുമാർ എന്ന് വിളിച്ചു എന്ന വിവരമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിന് സഹായകമായിത്. വിമൽ കുമാർ( 25) എന്നയാളെ അറസ്റ്റു ചെയ്ത പൊലീസ് പിന്നാലെ ഇയാളുടെ കൂട്ടാളികളായ മണികണ്ഠൻ(22), ശിവകുമാർ(20), വിഗ്നേഷ് (22), തെന്നരശ്(23) എന്നിവരെയും അറസ്റ്റു ചെയ്തു. ഇവർ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
English Summary: Malayali student gang-raped in Chennai