ADVERTISEMENT

ന്യൂഡൽഹി∙ ലഷ്കറെ തയിബ ഉപമേധാവി അബ്ദുൽ റഹ്മാൻ മക്കിയെ ഐക്യരാഷ്ട്രസംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചത് സ്വാഗതം ചെയ്ത് ഇന്ത്യ. യുഎന്‍ രക്ഷാസമിതിയുടെ അല്‍ ഖയിദ ഉപരോധ കമ്മിറ്റിയാണ് ആഗോള ഭീകരരുടെ പട്ടികയില്‍ മക്കിയെ ഉള്‍പ്പെടുത്തിയത്.

യുഎൻ നടപടി ഭീകരഭീഷണി നേരിടാനുള്ള ഫലപ്രദമായ മാർഗമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നയം തുടരുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ ഇന്ത്യയും യുഎസും ഈ ആവശ്യം ഉന്നയിച്ചെങ്കിലും അവസാനനിമിഷം ചൈന ഇടപെട്ട് തടയുകയായിരുന്നു. ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത ബന്ധുവാണ് മക്കി.

English Summary: India welcomes UN's decision to list Abdul Rehman Makki as global terrorist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com