ADVERTISEMENT

പട്ന∙ മദ്യ കള്ളക്കടത്തുകാർ എക്സൈസ് ഉദ്യോഗസ്ഥനെ നദിയിൽ മുക്കിക്കൊന്നു. മുസഫർപുർ ജില്ലയിലെ മുഷാഹരിയിലാണ് സംഭവം. ബുഡി ഗണ്ഡക് നദിക്കരയിൽ രണ്ടു മദ്യ കള്ളക്കടത്തുകാരെ പിന്തുടർന്നു പിടികൂടിയ എക്സൈസ് കോൺസ്റ്റബിൾ ദീപക് കുമാറിനെയാണ് (23) മൽപിടിത്തത്തിനിടെ നദിയിൽ മുക്കിക്കൊലപ്പെടുത്തിയത്. കൊല നടത്തിയ രണ്ടു പേർ ഒളിവിലാണ്.

ദീപക് കുമാറിനൊപ്പം റെയ്ഡിനു പോയ രണ്ടു പൊലീസുകാർ ഓടിയെത്തുന്നതിനു മുൻപു തന്നെ ഇരുവരും ചേർന്ന് കൊല നടത്തിയെന്നാണ് പൊലീസ് പറയുന്നത്. മദ്യ നിരോധന നിയമം നിലവിലുള്ള ബിഹാറിൽ വിഷമദ്യ ദുരന്തങ്ങളെ തുടർന്ന് പൊലീസ്, എക്സൈസ് വിഭാഗങ്ങൾ റെയ്ഡുകൾ ഊർജിതമാക്കിയിരുന്നു. 

English Summary: Liquor mafia drown excise staffer in Bihar river during raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com