ADVERTISEMENT

ചെന്നൈ ∙ 'തമിഴക' വിവാദത്തില്‍ വിശദീകരണവുമായി തമിഴ്നാട് ഗവര്‍ണര്‍ ആർ.എൻ.രവി. പുരാതന കാലത്ത് തമിഴ്നാട് എന്ന് ഉപയോഗിച്ചിരുന്നില്ല. കാശിയും തമിഴ്നാടും തമ്മില്‍ സാംസ്കാരിക ബന്ധമുണ്ടായിരുന്ന കാലത്തു തമിഴ്നാട് ഉണ്ടായിരുന്നില്ല. ഈ സാംസ്കാരിക ബന്ധത്തെ പരാമര്‍ശിക്കുമ്പോള്‍ ഉചിതമായ പദം തമിഴകമെന്നും ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞു. കാശി – തമിഴ് സംഗമത്തിലെ സന്നദ്ധ പ്രവർത്തകരെ ആദരിക്കാൻ രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു ഗവർണറുടെ വിവാദ പരാമർശം. 

താൻ പറഞ്ഞതിന്റെ അര്‍ഥം മനസിലാക്കാതെയാണ് വിവാദമുണ്ടായത്. പേര് മാറ്റാൻ നിർദേശിച്ചിട്ടില്ല. ഗവർണർ തമിഴ്നാട് എന്ന വാക്കിന് എതിരാണെന്നും തമിഴ്നാടിന്റെ പേരു മാറ്റാനുള്ള നിർദേശമാണെന്നുമുള്ള തരത്തിൽ പ്രചാരണമുണ്ടായെന്നും രാജ്ഭവൻ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.

കേന്ദ്രമന്ത്രി അമിത് ‌ഷായെ സന്ദർശിക്കാനായി ഡൽഹിയിലേക്കു ഗവർണർ പോയതിനു പിന്നാലെയാണു വിശദീകരണക്കുറിപ്പ് ഇറങ്ങിയത്. തമിഴക പരാമര്‍ശത്തെ തമിഴ്നാട് ബിജെപിയും തള്ളിപ്പറഞ്ഞിരുന്നു. 

 

English Summary: Never Suggested Changing Tamil Nadu's Name, Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com