കൊല്ലം∙ കേരളത്തിലെ സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് കെ.വി. തോമസിന്റെ നിയമനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിനു സംഘപരിവാറുമായി ബന്ധം പുലർത്താൻ ഒരുപാട് ഇടനിലക്കാർ ഡൽഹിയിലുണ്ട്. കെ.വി. തോമസ് ഔദ്യോഗിക ഇടനിലക്കാരനാണ്. കെ.വി. തോമസിന്റെ ഡൽഹി, ബെംഗളുരു യാത്ര പരിശോധിച്ചാൽ മതി സംഘപരിവാറുമായുള്ള ബന്ധം മനസിലാക്കാനെന്നും സതീശൻ പറഞ്ഞു.
‘‘സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപയുടെ ബാധ്യതയുള്ളപ്പോൾ എന്തിനു വേണ്ടിയാണ് പുതിയ ലാവണം. സമ്പത്തിനെ നിയമിച്ചിട്ട് എന്ത് പ്രയോജനം ഉണ്ടായി. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നിയമനമാണിത്. സംഘപരിവാറിന്റെ വിവിധതലങ്ങളിലുള്ള നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പലകാര്യങ്ങൾ ഒത്തുതീർപ്പിലെത്തിക്കുന്നതിനും അവിഹിതമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്നതിനും വേണ്ടി ഒരു ഔദ്യോഗിക ഇടനിലക്കാരൻ എന്ന നിലയിലാണ് കെ.വി. തോമസിന്റെ നിയമനം’’ – സതീശൻ കൂട്ടിച്ചേർത്തു.
English Summary: VD Satheesan responds to KV Thomas' special representative post