കെ. കരുണാകരൻ ഇന്ദ്രപ്രസ്ഥത്തിൽ കിങ് മേക്കറായിരുന്ന പ്രതാപകാലം അവസാനിക്കുന്ന സമയം. എന്നിട്ടും 1996–97 സമയത്ത് പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി ദേവെ ഗൗഡ എട്ടു തവണയാണ് കരുണാകരനെ ഡൽഹിയിലുള്ള തുഗ്ലക്ക് റോഡിലെ വസതിയിലെത്തി കണ്ടത്. അതേ സമയത്ത്, കോൺഗ്രസ് പ്രസിഡന്റായിരുന്ന സീതാറാം കേസരിയെ ദേവെ ഗൗഡ അങ്ങോട്ടു പോയി കണ്ടത് രണ്ടു തവണയും. തന്റെ മുൻഗാമി നരസിംഹ റാവുവിനോട് പോലും ഗൗഡ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കേസരി അറിഞ്ഞു. നിർണായക പിന്തുണ നൽകുന്ന പാർട്ടിയുടെ പ്രസിഡന്റിനെ അവഗണിക്കുന്ന നടപടിയിൽ കേസരി പൊട്ടിത്തെറിച്ചു. ഫലം 10 മാസമായ ഗൗഡ സർക്കാർ വീണു. എന്നാൽ ‘ഈഗോ’ മാത്രമായിരുന്നില്ല ഗൗഡയുടെ കസേര തെറുപ്പിക്കാൻ കേസരിയെ പ്രേരിപ്പിച്ച കാര്യങ്ങൾ.
HIGHLIGHTS
- ആരാകും പ്രതിപക്ഷ നേതൃസ്ഥാനത്ത്?
- ഇടതുപക്ഷം കോൺഗ്രസിനൊപ്പമോ മൂന്നാം മുന്നണിക്കൊപ്പമോ?
- നിതീഷ് കുമാറിന്റെ തന്ത്രപരമായ മൗനത്തിനു പിന്നിൽ