കെസിആറിന്റെ പൊതുയോഗത്തിനു മുന്നോടിയായി പൂജ; പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി - വിഡിയോ

pinarayi-vijayan-participated-puja-1
പൊതുയോഗത്തിനു മുന്നോടിയായി നടന്ന പൂജയിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. (വിഡിയോ ദൃശ്യം)
SHARE

ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു (കെസിആർ) സംഘടിച്ചിപ്പ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുയോഗത്തിനു മുന്നോടിയായി നടന്ന പൂജയിൽ പുഷ്പങ്ങൾ അർപ്പിക്കുന്നതിന്റെ വിഡിയോ പുറത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തുടങ്ങിയവർക്കൊപ്പം പുഷ്പങ്ങൾ അർപ്പിക്കുന്നതാണ് വിഡിയോയിൽ.

ശ്രീനാരായണ കോളജിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതിരുന്നത് വലിയ വിവാദമായിരുന്നു. കെ.ചന്ദ്രശേഖരറാവുവിന്റെ പുതിയ പാർട്ടിയായ ഭാരത് രാഷ്ട്രീയസമിതിയുടെ (ബിആർഎസ്) ഭാവിപരിപാടികള്‍ തെലങ്കാനയിലെ ഖമ്മത്തു നടന്ന പൊതുയോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുമുൻപായാണ് പൂജ നടത്തിയത്. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്ന സ്വന്തം പാർട്ടിയെ പരിഷ്കരിച്ച് ബിആർഎസ് ആക്കിയതിനുശേഷമുള്ള ആദ്യ പൊതുയോഗമായിരുന്നു അത്.

English Summary: CM Pinarayi Vijayan participated Puja conducted by KCR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS