ADVERTISEMENT

കൊച്ചി ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥർക്കു ഹൈക്കോടതി വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ ഡിജിപി സിബി മാത്യൂസ്, ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി.ശ്രീകുമാർ, മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്.വിജയൻ, തമ്പി എസ്.ദുർഗാദത്ത്, മുൻ ഇന്റലിജൻസ് ഓഫിസർ പി.എസ്.ജയപ്രകാശ്, മുൻ ഐബി ഉദ്യോഗസ്ഥൻ വി.കെ.മെയ്നി എന്നിവർക്കാണ് ജസ്റ്റിസ് കെ.ബാബു ജാമ്യം അനുവദിച്ചത്.

Read more: പൊലീസ് ഇടപെട്ടു; വിഷക്കായ കഴിച്ച് ജീവനൊടുക്കിയ അമ്മയുടെ മൃതദേഹം മക്കളെ കാണിക്കും

അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ 27ന് രാവിലെ 10നും 11നും ഇടയ്ക്ക് ഹാജരാകണം, അറസ്റ്റു ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കുള്ള രണ്ടു പേരുടെ ഉറപ്പിലും വിട്ടയയ്ക്കണം തുടങ്ങിയവയാണു വ്യവസ്ഥകൾ. ഇന്ത്യ വിട്ട് പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

English Summary: ISRO Espionage Case : Kerala High Court Allows Anticipatory Bail to Accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com