ADVERTISEMENT

തിരുവനന്തപുരം ∙ കൊൽക്കത്തയിലേക്കു തിരുവനന്തപുരത്തുനിന്ന് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽനിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകിന് 6ന് കൊൽക്കത്തയിൽ (6E-6169) എത്തിച്ചേരും. മടക്ക വിമാനം (6E-563) കൊൽക്കത്തയിൽനിന്ന് രാവിലെ 8.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തെത്തും.

Read also: ഓണം ബംപർ 25 കോടി അടിച്ച അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്; ‘സഹായം ചോദിച്ചെത്തുന്നവർ കുറഞ്ഞു’

നേരത്തേ, തിരുവനന്തപുരം-കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് 2 വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം ഏഴര മണിക്കൂറിൽനിന്ന് ഏതാണ്ട് 4.30 മണിക്കൂറായി കുറയും.  ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും.

തിരുവനന്തപുരത്തുനിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും പരിഗണനയിലാണ്.

Read also: ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തൻ; സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

English Summary: Indigo airlines started new one stop daily flight service from Thiruvananthapuram to Kolkata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com