ADVERTISEMENT

ഭോപാൽ ∙ നല്ല റോഡുകൾ വാഹനാപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന ‘കണ്ടുപിടിത്തവുമായി’ മധ്യപ്രദേശിലെ ബിജെപി എംഎൽഎ നാരായൺ പട്ടേൽ. നല്ല റോഡുകൾ അതിവേഗത്തിനു കാരണമാകുമെന്നും ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതകൾ കൂട്ടും എന്നുമാണ് എംഎൽഎ പറയുന്നത്.

മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ മന്ദാനയിലെ ജനപ്രതിനിധിയാണു നാരായൺ പട്ടേൽ.സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപക‍ടങ്ങളെക്കുറിച്ച് വിശദീകരിക്കവെയായിരുന്നു പ്രതികരണം. ‘എന്റെ മണ്ഡലത്തിൽ റോഡപകടങ്ങൾ വർധിക്കുകയാണ്. റോഡുകൾ മികച്ചതായതുകൊണ്ടു വാഹനങ്ങളുടെ വേഗവും വർധിക്കുന്നു. അതോടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വർധിക്കുന്നു. എനിക്ക് ഇക്കാര്യം അനുഭവമുണ്ട്. ചില ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടങ്ങളിലേക്ക് നയിക്കുന്നു’– അദ്ദേഹം പറഞ്ഞു.

Read Also: ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തൻ; സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ...

മോശം റോഡുകൾ അപകടങ്ങള്‍ കുറയ്ക്കുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് എംഎൽഎയുടെ വിശദീകരണം. സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയും ഉയരുന്ന അപകടങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം. ഖണ്ഡ്വ ജില്ലയിൽ മാത്രം ഈ വർഷം നാലു വലിയ റോഡപകടങ്ങളാണ് നടന്നത്. സംസ്ഥാനത്തെ റോഡുകൾ യുഎസിലെ റോഡുകളേക്കാൾ മെച്ചപ്പെട്ടതാണെന്ന അവകാശവാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നേരത്തേ രംഗത്തു വന്നിരുന്നു.

English Summary: BJP MLA Blames Good Roads For Rise In Accidents. His Explanation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com