ന്യൂഡൽഹി ∙ കേരളത്തിലെ ആം ആദ്മി പാർട്ടി നേതൃത്വത്തെ പൂർണമായും പിരിച്ചുവിട്ടു. ഉടൻതന്നെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് എഎപി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ.
കേരളത്തിൽ വൈകാതെ തന്നെ അക്കൗണ്ട് തുറക്കുമെന്നാണ് പാർട്ടിവക്താവായ രാഘവ് ചദ്ദ നേരത്തെ വ്യക്തിമാക്കിയിരുന്നത്. കേരളത്തിലെ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഞ്ചാബിലേതു പോലെ പുതിയ തന്ത്രങ്ങളും മാറ്റങ്ങളുമായി ആംആദ്മി കേരളത്തിൽ തിരിച്ചെത്തുമെന്നാണ് സൂചന.
Content Highlights: AAP Kerala office